കുന്ദമംഗലം: ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഒരു കുടുംബത്തില്‍ മൂന്ന് മരണം. കൊവിഡ് ബാധിച്ച് മരിച്ച ഭാര്യാ മാതാവിനും ഭാര്യാ സഹോദരിക്കും പിന്നാലെയാണ് മൂന്നാമത്തെ മരണവുമുണ്ടാകുന്നത്.
കോഴിക്കോട് കാരന്തൂര്‍ പാറക്കടവ് പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പറമ്പില്‍ ബസാര്‍ സ്വദേശി മുഹമ്മദാലി (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ മാതാവും ഭാര്യയുടെ സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുംമുമ്പേയാണ് അടുത്ത മരണവുമെത്തിയത്.
മുഹമ്മദലി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ല. മൂത്ര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു കാലമായി ചികില്‍സയിലായിരുന്നു. ഞായറാഴ്ച അസുഖം കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേ സമയം ഇദ്ദേഹം താമസിക്കുന്ന വാര്‍ഡില്‍ മറ്റൊരു വ്യക്തിക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഈ വാര്‍ഡ് കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുഹമ്മദലിയുടെ ഭാര്യ: ഷമീറ. മക്കള്‍: താരിഖ്, ഷാദിയ, ജുമാന. മരുമകന്‍: അര്‍ഷാദ് (പറമ്പത്ത്).