കല്‍പ്പറ്റ: വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് കുടുംബത്തിലെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സംസ്‌കാരചടങ്ങിനെത്തിയവര്‍ക്കാണ് രോഗബാധ. ഇദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന ബന്ധുക്കളായ രണ്ടുപേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ചടങ്ങില്‍ പങ്കെടുത്ത നാല്‍പ്പതോളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്.