കൊഴിഞ്ഞാന്പാറ: സംസ്ഥാന ഭാഗ്യക്കുറി 22ന് നറുക്കെടുപ്പ് നടന്ന അക്ഷയ ഭാഗ്യ ടിക്കറ്റിൽ നന്പർ തിരുത്തി 5000 രൂപ കബളിപ്പിച്ചതായി ഏജന്റ് കൊഴിഞ്ഞാന്പാറ പോലീസിനു പരാതി നല്കി. അത്തിക്കോട് പുത്തംപ്പള്ളി സ്വദേശി ജനാർദനനാണ് പരാതിക്കാരൻ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം കൊഴിഞ്ഞാന്പാറ ചള്ളപാതയിലാണ് സംഭവം. ജനാർദനൻ കാറിൽ ലോട്ടറി വില്പന നടത്തുന്നതിനിടെയാണ് കണ്ടാൽ തിരിച്ചറിയാവുന്ന വ്യക്തി 5000 രൂപ തനിക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ടിക്കറ്റ് നല്കി പണം കൈപ്പറ്റിയത്.
കുറച്ചു ലോട്ടറി ടിക്കറ്റുകളും ബാക്കി പണമായും ജനാർദൻ നല്കി. പിന്നീട് സമ്മാനാർഹമായ എ.കെ. 206381 എന്ന ടിക്കറ്റ് ലോട്ടറി ഓഫീസിൽ നല്കി പണം വാങ്ങാൻ ചെന്നപ്പോഴാണ് തട്ടിപ്പുവിവരം വ്യക്തമായത്.
എ.കെ.206331 ടിക്കറ്റിൽ മൂന്നിനെ എട്ടായി തിരുത്തിയത് ലോട്ടറി ഓഫീസ് അധികൃതർ ജനാർദനനെ അറിയിച്ചത്. തുടർന്നാണ് പോലീസിൽ പരാതി നല്‍കിയത്. വേലന്താവളം, കൊഴിഞ്ഞാന്പാറ, ചിറ്റൂർ, ഗോപാലപുരം മേഖലയിൽ ഇത്തരം തട്ടിപ്പു മുന്‍പും നടന്നിട്ടുണ്ട്. തട്ടിപ്പിനിരയാകുന്ന പല ഏജൻറുമാരും മാനഹാനി ഭയന്ന് പോലീസിൽ പരാതിപ്പെടാറില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനുമുന്പുവരെ പൊള്ളാച്ചിയ്ക്കടുത്ത് കിണത്തുക്കടവു ഭാഗത്തുനിന്നും ചില യുവാക്കൾ ഒഴലപ്പതിവഴി നന്പർ തിരുത്തിയ ടിക്കറ്റുകളുമായി എത്തിയിരുന്നു.
വൈകുന്നേരം ഓണ്‍ലൈനിൽ ഫലപ്രഖ്യാപനം ലഭിക്കുന്ന മുറയ്ക്ക് അച്ചടിശാലകളിൽ ചെന്നാണ് തിരിച്ചറിയാൻ കഴിയാത്ത വിധം നന്പർ തിരുത്തുന്നത്. കൂടാതെ നന്പർ തിരുത്തിയ ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിവിധ സ്ഥലങ്ങളിൽ മാറാൻ ശ്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.