തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കണ്ടെത്തിയ പണം തിരികെ ആവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയില്‍. പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകള്‍ ധര്‍മരാജന്‍ കോടതിയില്‍ ഹാജരാക്കി. ഒരു കോടി രൂപയുടെ ഉറവിടമാണ് വ്യക്തമാക്കിയത്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് രേഖകള്‍ ഹാജരാക്കിയത്.
ഡല്‍ഹിയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിനാണ് പണം കൊണ്ടുപോയതെന്നാണ് ധര്‍മരാജന്റെ വെളിപ്പെടുത്തല്‍. നേരത്തെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ഇയാള്‍ പോലീസിന് നല്‍കിയ പരാതി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന് മൊഴി നല്‍കി. നഷ്ടപ്പെട്ട പണത്തില്‍ 1.40 കോടി രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2.10 കോടി രൂപ ഇനിയും കണ്ടെത്താനുണ്ട്.