ലണ്ടന്‍: ബ്രിട്ടനില്‍ വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ്. രോഗം മൃഗങ്ങള്‍ക്ക് പിടിപെടുമോയെന്ന സംശയം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ വളര്‍ത്തുപട്ടികള്‍ക്കും മൃഗശാലയിലെ കടുവയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു ഈ ആശങ്കയ്ക്ക് ഉത്തരമായത്.
അപ്പോഴും അവ്യക്തതകള്‍ തുടര്‍ന്നിരുന്നു.
ഇപ്പോഴിതാ യു.കെയില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഇവിടെയുള്ളസറേയിലാണ് വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.
വളര്‍ത്തുമൃഗങ്ങളാണ് കൂടുതലും ഭീഷണി നേരിടുന്നതെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പൂച്ചയ്ക്ക് ആരോഗ്യ പ്രശ്‌നമില്ലെന്നാണ് റിപ്പോര്‍ട്ട്.
യു.കെയുടെ ചീഫ് വെറ്ററിനറി ഓഫീസര്‍ ക്രിസ്റ്റിന്‍ മിഡില്‍മിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.