ഫ്രാങ്ക്‌ലിന്‍ ടെംപ്ള്‍ടണ്‍ മ്യൂച്വല്‍ ഫണ്ടിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കി സെബി

0
മുംബൈ | പുതിയ വായ്പാ പദ്ധതികള്‍ ആരംഭിക്കുന്നതില്‍ നിന്ന് ഫ്രാങ്ക്‌ലിന്‍ ടെപ്ള്‍ടണ്‍ മ്യൂച്വല്‍ ഫണ്ടിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കി ഓഹരി വിപണി നിയന്ത്രകരായ സെബി. കഴിഞ്ഞ വര്‍ഷം ആറ് ക്രെഡിറ്റ് ഫണ്ടുകള്‍ പെട്ടെന്ന് നിര്‍ത്തലാക്കിയതിലെ അന്വേഷണമാണ് നടപടിക്ക് കാരണം. ഇക്കാര്യത്തില്‍ കമ്പനി ഗുരുതര വീഴ്ചകളും ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയിരുന്നു.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഫണ്ട് ഹൗസുകളിലൊന്നായ ഫ്രാങ്ക്‌ലിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ മാര്‍ച്ച് അവസാനം വരെ 82,500 കോടി രൂപയുടെ ആസ്തിയാണുള്ളത്. നിക്ഷേപം, അഡ്വൈസറി ഫീസ്, പലിശ ഉള്‍പ്പെടെ 500 കോടിയിലേറെ രൂപ തിരിച്ചടക്കാനും സെബി ഉത്തരവിട്ടിട്ടുണ്ട്.മറ്റൊരു അഞ്ച് കോടി രൂപ പിഴ ചുമത്തിയിട്ടുമുണ്ട്. 

സെബിയുടെ ഉത്തരവില്‍ ഫ്രാങ്ക്‌ലിന്‍ ടെംപ്ള്‍ടണ്‍ അതൃപ്തി അറിയിച്ചു. ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്നും അറിയിച്ചു.

Post a Comment

0Comments
Post a Comment (0)