തിരുവനന്തപുരം | കെ പി സി സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന് അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്ന് നേതാക്കള്‍. ഗ്രൂപ്പുകള്‍ക്കും വ്യക്തി താത്പര്യങ്ങള്‍ക്കും അതീതമായി കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ സുധാകരന് കഴിയട്ടെയെന്ന് വി എം സുധീരന്‍ ആശംസിച്ചു.
സംസ്ഥാനത്ത് പാര്‍ട്ടിയില്‍ മാറ്റത്തിന് അരങ്ങൊരുങ്ങിയിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സുധാകരന്റെ വീട്ടിലെത്തി തിരുവഞ്ചൂര്‍ ആശംസകളറിയിച്ചു.
സുധാകരനെ കെ പി സി സി പ്രസിഡന്റായി നിയോഗിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും പാര്‍ട്ടിക്കും യു ഡി എഫിനും ഇത് ഗുണം ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.