പുതുക്കിയ വാക്‌സീന്‍ നയം; മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം

0
ന്യൂഡല്‍ഹി | വാക്‌സീന്‍ നയത്തിന്റെ പുതുക്കിയ മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാന മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. 

സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം, ജനസംഖ്യ, വാക്‌സീന്‍ നല്‍കുന്നതിലെ പുരോഗതി എന്നിവ വിലയിരുത്തിയാകും കേന്ദ്രം വാക്‌സീന്‍ വിതരണം ചെയ്യുക. വാക്‌സീന്‍ പാഴാക്കുന്നത് കൂടുതല്‍ അനുവദിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും.

ജൂണ്‍ 21 മുതലാണ് പുതിയ സംവിധാനം നിലവില്‍ വരിക. വാക്സീന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തും. സംസ്ഥാന താത്പര്യം പരിഗണിച്ചാണ് വാക്സീന്‍ നേരിട്ട് വാങ്ങാന്‍ അനുമതി നല്‍കിയത്. വാക്‌സീന്‍ വില സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു ഡോസിന് 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. നിര്‍മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്സീന്‍ കേന്ദ്രം വാങ്ങും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. സ്വകാര്യ ആശുപത്രികള്‍ക്ക് പണം വാങ്ങി വാക്‌സീന്‍ നല്‍കുന്നത് തുടരാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

Post a Comment

0Comments
Post a Comment (0)