പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി 2000 പിപിഇ കി​റ്റു​ക​ൾ ന​ൽ​കും

0
മ​ല​പ്പു​റം: പി​പി​ഇ കി​റ്റു​ക​ളു​ടെ ക്ഷാ​മം മൂ​ലം ടെ​സ്റ്റു​ക​ൾ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു പ​രി​ഹ​രി​ക്കാ​ൻ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി 2000 പി​പി​ഇ കി​റ്റു​ക​ൾ ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റും.

മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം, ചേ​ലേ​ന്പ്ര, പെ​രു​വ​ള്ളൂ​ർ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണെ​ന്നും പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രോ​ട് ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സു​ര​ക്ഷാകി​റ്റു​ക​ളു​ടെ കു​റ​വു​മൂ​ല​മാ​ണ് പ​രി​ശോ​ധ​ന വൈ​കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ആ​രോ​ഗ് വ​കു​പ്പി​ന്‍റെ മ​റു​പ​ടി.

ഈ അവ​സ്ഥ​യെ മ​റി​ക​ട​ക്കാ​നാ​ണ് അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്. 2000 കി​റ്റു​ക​ൾ ഇ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റും.

Post a Comment

0Comments
Post a Comment (0)