ക​രി​പ്പൂ​രി​ൽ 1.2 കി​ലോ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു യാ​ത്ര​ക്കാ​ർ പി​ടി​യി​ൽ

0
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു യാ​ത്ര​ക്കാ​ർ ശ​രീ​ര​ത്തി​ലും ബാ​ഗി​ലു​മാ​യി ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 60 ല​ക്ഷ​ത്തി​ന്‍റെ 1.2 കി​ലോ സ്വ​ർ​ണം എ​യ​ർ​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി.

ജി​ദ്ദ​യി​ൽ നി​ന്ന് എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ മ​ല​പ്പു​റം കു​റു​ന്പ​ല​ങ്ങോ​ട് പി.​മു​ഹ​മ്മ​ദ്(45), ദോ​ഹ​യി​ൽ നി​ന്നു ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ അ​ബ്ദു​ൾ ജ​ബ്ബാ​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫ(50) എ​ന്നി​വ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

848 ഗ്രാം ​സ്വ​ർ​ണ സ്തൂ​പ​മാ​ണ് മു​ഹ​മ്മ​ദി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. വാ​തി​ലി​ന്‍റെ പൂ​ട്ടി​നു​ള​ളി​ലാ​ണ് ഇ​യാ​ൾ സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് അ​ബ്ദു​ൾ ജ​ബ്ബാ​ർ സ്വ​ർ​ണം ക​ട​ത്തി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 449 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.​ര​ണ്ടു പൊ​തി​ക​ളി​ലാ​യാ​ണ് സ്വ​ർ​ണ​മു​ണ്ടാ​യി​രു​ന്ന​ത്.

ക​രി​പ്പൂ​ർ ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ.​കെ.​സു​രേ​ന്ദ്ര​നാ​ഥ്, ജ്യോ​തി​ർ​മ​യി, ഐ​സ​ക് വ​ർ​ഗീ​സ്, ര​ഞ്ജി​നി വി​ല്യം​സ്,രാ​ധാ വി​ജ​യ​രാ​ഘ​വ​ൻ, സൗ​ര​വ് കു​മാ​ർ, ടി.​എ​സ്.​അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Post a Comment

0Comments
Post a Comment (0)