തിരുവനന്തപുരം: നിരോധിച്ച ചൈനീസ് ആപ്പിന് പകരക്കാരനായി കൂടുതല്‍ സേവനങ്ങളുമായി മലയാളികളുടെ സ്വന്തം ആപ്പായ ക്യൂ ടോക്ക്. ടിക് ടോക്കിനേക്കാള്‍ കൂടുതല്‍ സേവനങ്ങളുള്ളതിനാല്‍ തന്നെ മികച്ച പ്രതികരണമാണ് ആപ്പിന് ലഭിക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇതിനകം തന്നെ പതിനായിരക്കണക്കിന് പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. കൊച്ചി ആസ്ഥാനമായ സ്റ്റുഡിയോ 90 ഇന്നവേഷന്‍ പ്രൈ. ലിമിറ്റഡാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. വിദേശ ആപ്ലിക്കേഷനുകളുടെ സ്വകാര്യതാ നയത്തെക്കുറിച്ച് ചില ആര്‍ട്ടിക്കിളുകള്‍ വായിച്ചപ്പോള്‍ത്തന്നെ ക്യൂ ടോക്ക് ആപ്പിന്റെ അണിയറ പ്രവര്‍ത്തനം ആരംഭിച്ചതാണെന്ന് സ്റ്റുഡിയോ90 യുടെ മാനേജിംഗ് ഡയറക്ടര്‍ ദീപു ആര്‍ ശശിധരന്‍ പറഞ്ഞു.
ടിക്ടോക്കില്‍ സജീവമായിരുന്നവരെ തന്നെയാണ് ക്യു ടോക്കിലും മുഖ്യ ഓഡിയന്‍സായി ടാര്‍ഗറ്റ് ചെയ്തിരിക്കുന്നത്. 30 സെക്കന്‍ഡ് ലൈവ് വിഡിയോയാണ് നിലവില്‍ ആപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നത്. ഇത് ഉടനെ തന്നെ 45 സെക്കന്‍ഡ് ആകും. അഞ്ച് മിനിറ്റ് വിഡിയോ വരെ അപ്‌ലോഡ് ചെയ്യാന്‍ ഓപ്ഷനുണ്ട്. എന്നാല്‍ പ്രമോഷനല്‍ വിഡിയോ ക്ലിപ്പുകള്‍ അധികം വരുന്നതിനാല്‍ അതിന് ചില നിബന്ധനകള്‍ വെച്ചിട്ടുള്ളതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
പ്രമോഷനല്‍ വിഡിയോകളുടെ സമയം ഒരു മിനിറ്റ് ആയി ചുരുക്കി. മറ്റ് വിഡിയോകള്‍ അഞ്ച് മിനിറ്റ് വരെ അപ്‌ലോഡ് ചെയ്യാം. ഇഷ്ടപ്പെട്ട വിഡിയോകള്‍ ലൈക്ക് ചെയ്യുന്നതിന് വിലയിരുത്തലിനായി ഓപ്ഷനുണ്ട്. ആപ്പിന്റെ അടുത്ത അപ്ഡേഷനുകളില്‍ 360 ഡിഗ്രി ക്യാമറ ഫീച്ചര്‍, ഓഗ്മെന്റ് റിയാലിറ്റി, അള്‍ട്ര വൈഡ്, ടൈം ലാപ്സ് തുടങ്ങിയ ഫീച്ചറുകള്‍ വരും.