വളാഞ്ചേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരൂരങ്ങാടിയില്‍ തനിക്കെതിരേയും കൈയേറ്റ ശ്രമമുണ്ടായതായി മന്ത്രി ഡോ. കെ ടി ജലീല്‍. നിലമ്പൂരില്‍ പി വി അന്‍വര്‍ എംഎല്‍എയെ തടഞ്ഞവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും കെ ടി ജലില്‍ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പരാജയഭീതിയില്‍ നിന്നാണ് ആക്രമണമുണ്ടാവുന്നത്.
ഇന്നലെ ഞാന്‍ ഒരു യോഗത്തില്‍ പങ്കെടുത്തപ്പോള്‍ അവിടെയും യോഗം അലങ്കോലമാക്കാന്‍ ശ്രമമുണ്ടായി. ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടും. ഇടതു മുന്നണി വിജയിപ്പിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.