തമിഴ് ടിവി താരം ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കെന്ന് മാതാവ്

0

ചെന്നൈ: തമിഴ് ടിവി താരവും നടിയുമായ ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് മാതാവിന്റെ ആരോപണം. ഭര്‍ത്താവ് ഹേമന്ദ് രവി ചിത്രയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് മാതാവ് ആരോപിച്ചു. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യാനായി ഹേമന്ദ് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 

ആത്മഹത്യ എന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും മരണത്തിന് അത് കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. 

വിജയ് ടിവിയിലെ ജനപ്രിയ ടെലിവിഷന്‍ പരിപാടിയിലെ താരമായ ചിത്രയെ (29) ബുധനാഴ്ച രാവിലെയാണ് താമസിക്കുന്ന ഹോട്ടലിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. ഹേമന്ദ് രവിയുമായുള്ള ചിത്രയുടെ വിവാഹം അടുത്തിടെയാണ് രജിസ്റ്റര്‍ ചെയ്തത്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയില്ലെന്നും പോലീസ് പറഞ്ഞു.

Post a Comment

0Comments
Post a Comment (0)