98 ലക്ഷം കടന്ന് രാജ്യത്ത് കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ മരിച്ചത് 442 പേര്‍

0
ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 30,005 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 98 ലക്ഷം കടന്നു. 98,26,775 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.

കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,42,628 ആയി. 442 പേരുടെ മരണമാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് നിലവില്‍ 3,59,819 സജീവരോഗികളുണ്ട്. 93,24,328 പേര്‍ ഇതു വരെ രോഗമുക്തി നേടി. 33,494 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗവിമുക്തരായത്.

ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഏഴ് കോടി കടന്നു. 7,01,31,911 പേര്‍ക്കാണ് ലോകത്താകമാനം ഇതുവരെ കോവിഡ് ബാധിച്ചത്. 15,92,486 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

Post a Comment

0Comments
Post a Comment (0)