ആയുര്‍വേദ മരുന്ന് കഴിച്ച് കോവിഡിനെ തുരത്തി നടന്‍ വിശാലും കുടുംബവും !

0
തന്റെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി തമിഴ് നടന്‍ വിശാല്‍. അച്ഛനെ പരിചരിക്കാന്‍ നിന്നതോടെ തനിക്കും രോഗലക്ഷണങ്ങളുണ്ടായെന്ന് വിശാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചു.

തുടര്‍ന്ന് ആയുര്‍വേദ മരുന്നുകള്‍ കഴിച്ചെന്നും, ഒരാഴ്ച കൊണ്ട് അപകടനില തരണം ചെയ്‌തെന്നും വിശാല്‍ കുറിച്ചു. ഇക്കാര്യം ആരാധകരുമായി പങ്കുവെയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞാണ് വിശാല്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

‘അതെ സത്യമാണ്, എന്റെ അച്ഛന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ പരിചരിക്കാന്‍ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ ലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. കൂടാതെ എന്റെ മാനേജരിലും ഇതേ ലക്ഷണങ്ങള്‍ ഉണ്ടായി. ഞങ്ങളെല്ലാവരും ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഇപ്പോള്‍ ഞങ്ങള്‍ ആരോഗ്യവാന്മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ട്. ‘വിശാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Post a Comment

0Comments
Post a Comment (0)