മക്ക: വളരെ പരിമിതമായ ഹാജിമാരുമായി നടക്കുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കാളികളാകാൻ ഭാഗ്യം ലഭിച്ചവരിൽ മലയാളികളടക്കം നൂറിലധികം ഇന്ത്യക്കാർ.
സൗദി ഭരണകൂടം ആദ്യം പ്രഖ്യാപിച്ച പരമാവധി പതിനായിരം തീർത്ഥാടകരാണ് ഈ വർഷം ഹജ്ജിൽ പങ്കെടുക്കുകയെന്ന പ്രഖ്യാപനത്തിൽ ഭാഗ്യം ലഭിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. മഞ്ചേരി സ്വദേശിയായ അബ്ദുൽ ഹസീബ്
എന്നാൽ, സഊദിക്കകത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ടവരിൽ ആയിരത്തിലധികം ആളുകൾ മാത്രമാണ് ഈ വർഷത്തെ ഹജ്ജിന് അന്തിമ അനുമതി ലഭിച്ചിട്ടുള്ളുവെന്നാണ് വിവരം. ഇവരിലാണ് മലയാളികളടക്കമുള്ള വളരെ ചുരുങ്ങിയ ഏതാനും ഇന്ത്യക്കാർക്ക് അവസരം കൈവന്നിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ മക്കയിൽ എത്തിച്ച ഹാജിമാരുടെ ക്വറന്റൈൻ സമയം ഇന്നലെ രാത്രി അവസാനിച്ചിരുന്നു. ഇതിനിടെയാണ് രണ്ടാം ഘട്ടത്തിൽ അനുമതി ലഭിച്ച ഏതാനും തീർത്ഥാടകരെ മക്കയിൽ എത്തിച്ചത്. ഇവരെ മിനായിലെ കെട്ടിടത്തിലേക്ക് നേരിട്ട് എത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ ജിദ്ദയിൽ നിന്നും അവസരം ലഭിച്ചവരിൽ മലപ്പുറം മഞ്ചേരി സ്വദേശിയായ അബ്ദുൽ ഹസീബ് എന്ന യുവാവും ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോൾ മുഴുവൻ ഹാജിമാരും മിനായിൽ എത്തിച്ചേർന്നിട്ടുണ്ട്. നാളെ നടക്കുന്ന ഹജ്ജിന്റെ പരമ പ്രധാനമായ അറഫ സംഗമത്തിൽ പങ്ക് ചേരാനുള്ള ഒരുക്കത്തിലാണ് ഹാജിമാർ.