താന്‍ ബിജെപിയിലേക്കില്ല’ നിലപാട് വ്യക്തമാക്കി ഖുശ്ബു

0
ചെന്നൈ: ‘സംഘികള്‍ ആഹ്‌ളാദിക്കേണ്ട, ശാന്തരാകൂ’ താന്‍ ബിജെപിയിലേക്കില്ല, തന്റെ അഭിപ്രായം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍നിന്ന് വ്യത്യസ്തമാകാം. എന്നാല്‍ സ്വന്തമായി ചിന്തിക്കുന്ന ഒരു മനസിന്റെ ഉടമയാണ് താനെന്ന് നടി ഖുശ്ബു. ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് വക്താവ് കൂടിയായ ഖുശ്ബു ട്വീറ്റ് ചെയ്തത്.

കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്തുകൊണ്ട് ഖുശ്ബു ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പ്രതികരണമാണ് ഖുശ്ബുവില്‍ നിന്നുണ്ടായതെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. താന്‍ എപ്പോഴും അങ്ങനെയാണ്. എന്നാല്‍ എതിര്‍ക്കേണ്ടവയെ ശക്തമായി എതിര്‍ക്കുകയും ചെയ്യുമെന്നും ഖുശ്ബു വ്യക്തമാക്കി.

Post a Comment

0Comments
Post a Comment (0)