കാസര്‍ഗോഡ്: ജില്ലയില്‍നിന്നു രണ്ട് കോവിഡ് മരണങ്ങള് കൂടി. സൗത്ത് തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശി കെ.പി. അബ്ദുല്‍ റഹ്മാൻ (69) മഞ്ചേശ്വരം സ്വദേശിനി ഖദീജ (55) എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് മരണം ഒമ്പതായി.
പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ചികിത്സ തേടിയിരുന്ന അബ്ദുല്‍ റഹ്മാന് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെയായിരുന്നു മരണം.

കൈക്കോട്ടുകടവ് ഹൈസ്കൂളിന് സമീപം വര്‍ഷങ്ങളായി കൊപ്ര മില്ല് നടത്തിവരികയായിരുന്നു. ഇവിടെ ജോലിചെയ്യുന്ന നാലുപേര്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. കൈക്കോട്ടുകടവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്ന വിവാഹച്ചടങ്ങില്‍ ഇദ്ദേഹത്തിന്റെ മകന് പങ്കെടുത്തിരുന്നു. ഭാര്യ: നഫീസ. മക്കള്‍: നൗഷാദ്, ഷുഹൈബ്, മൈമൂന.
നെഞ്ചുവേദനയെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഖദീജ ഇന്നലെ രാവിലെയാണ് മരിച്ചത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാല്‍ പിന്നീട് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇതിനുശേഷം നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ സാമ്പിള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പിപിഇ കിറ്റ് പോലും ധരിക്കാതെയാണ് ആശുപത്രി ജീവനക്കാര്‍ മൃതദേഹം കൈകാര്യം ചെയ്തതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊസോട്ട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പരേതനായ മുഹമ്മദ് - ആസ്യുമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ആമിന, മുഹമ്മദ് ഹനീഫ്.