തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ മാർക്കറ്റുകൾ കേന്ദ്രീകരിച്ചു നിയന്ത്രണം കർശനമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ലോറികളിൽ വരുന്ന ലോഡുകൾ അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഇറക്കാൻ അനുവദിക്കൂ.
ഒരേ സമയം 10 പേരെ വീതമേ മാർക്കറ്റുകളിലേക്കു പ്രവേശിപ്പിക്കുകയുള്ളു. ചുമട്ടു തൊഴിലാളികളേയും കടകളിലെ ജീവനക്കാരേയും കൈകൾ സാനിറ്റൈസ് ചെയ്ത ശേഷം മാത്രമേ മാർക്കറ്റിലേക്കു കടത്തുകയുള്ളു.
മാസ്ക് ധരിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കും. നിലവിൽ കൊല്ലത്തു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള നിയന്ത്രണം സംസ്ഥാനവ്യാപകമാക്കും. മത്സ്യ മാർക്കറ്റുകൾ തൽക്കാലം തുറക്കാൻ അനുവദിക്കില്ല.
എന്നാൽ, സർവകകക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചു സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ ഏർപ്പെടുത്തേണ്ടതില്ലെന്നു താൽക്കാലികമായി സർക്കാർ തീരുമാനം എടുത്ത വിവരവും മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു.