കോഴിക്കോട്: സംസ്ഥാന സർക്കാർ കൺസൾട്ടൻസി വഴി നടത്തുന്ന ആയിരക്കണക്കിനു കോടിയുടെ അഴിമതി പണം പോകുന്നത് സിപിഎമ്മിലേക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം കേന്ദ്ര കമ്മിറ്റി സ്വർണക്കടത്തിനെ പിന്തുണയ്ക്കുന്നത് പാർട്ടി അഴിമതിയുടെ പങ്ക് പറ്റുന്നതുകൊണ്ടാണെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
500 കോടിയുടെ അഴിമതിയാണ് കെ- ഫോൺ പദ്ധതിയിലൂടെ നടന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് സിപിഎം ബന്ധമുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. വഴിവിട്ട സഹായമാണ് സർക്കാർ ഇവർക്ക് ചെയ്തുകൊടുക്കുന്നത്.
കേരളത്തിൽ സംരംഭകർ ഇല്ലാത്തതുകൊണ്ടാണോ ഹവാല, കള്ളപ്പണ്ണം, ഭൂമിതട്ടിപ്പ് തുടങ്ങിയ കേസിൽപ്പെട്ട കോൺഗ്രസുകാരെ സഹായിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണം. അഴിമതിയുടെ കാര്യത്തിൽ സിപിഎമ്മിന് മുന്നണിയൊന്നും പ്രശ്നമില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.