മഞ്ചേശ്വരത്ത് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദരക്ക് പണം നല്‍കിയെന്നാണ് കേസ്. ബദിയടുക്ക പോലീസ് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 171 ബി വകുപ്പനുസരിച്ച് കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി ജെ പി നേതാക്കള്‍ വീട്ടിലെത്തി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി വി രമേശന്‍ കാസര്‍കോട് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്.