ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു

0
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി ഓ​ങ്ങ​ല്ലൂ​ർ ന​മ്പാ​ട​ത്ത് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഓ​ങ്ങ​ല്ലൂ​ർ ന​മ്പാ​ട​ത്ത് ചു​ങ്ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബ്​​ദു​റ​ഹി​മാന്റെ മ​ക്ക​ളാ​യ ബാ​ദു​ഷ (38 ), ഷാ​ജ​ഹാ​ൻ (40), സാ​ബി​റ (44) എ​ന്നി​വ​രാ​ണ് ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ മാ​താ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം.

സി​ലി​ണ്ട​റി​ൽ നി​ന്ന്​ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന​താ​ണ്​ അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന. വീ​ട് ഏ​ക​ദേ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബാ​ദു​ഷ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നും മ​റ്റ്​ ര​ണ്ടു​പേ​ർ രാ​ത്രി എ​ട്ട​ര​യോ​ടെ​യു​മാ​ണ് മ​രി​ച്ച​ത്. മാ​താ​വ് ന​ബീ​സ​യാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.

സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് പ​രി​ക്കേ​റ്റ നാ​ലു​പേ​രെ​യും പ​രി​ക്കോ​ടെ പ​ട്ടാ​മ്പി സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വി​ടെ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഷൊ​ർ​ണൂ​ർ ഫ​യ​ർ​ഫോ​ഴ്സും പ​ട്ടാ​മ്പി പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​രി​ച്ച ബാ​ദു​ഷ അ​വി​വാ​ഹി​ത​നാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ ബു​ധ​നാ​ഴ്ച പോ​സ്​​റ്റ്​​മോ​ർ​ട്ട​ശേ​ഷം വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.

Post a Comment

0Comments
Post a Comment (0)