സീ ഫുഡ് ഇൻഡസ്ട്രി: ആദ്യ ഗോൾഡ് കാർഡ് വിസകൾ മലയാളികൾക്ക്

0
ദുബൈ: രാജ്യത്തെ സീ ഫുഡ് ഇൻഡസ്ട്രിയിൽ നിന്ന് യുഎ ഇ സ്ഥിര താമസത്തിനുള്ള ആദ്യത്തെ ഗോൾഡ് കാർഡ് വിസകൾ മലയാളികൾക്ക് ലഭിച്ചു. ജി സി സിലെ മത്സ്യസംസ്‌കരണ രംഗത്തെ അതികായർ ദ ഡീപ് സീഫുഡിന്റെ സാരഥികളായ പാങ്ങാട്ട് യൂസുഫ് ഹാജിക്കും കല്ലൻ ഹംസ കോയക്കുമാണ് യഥാസമയം 10 വർഷത്തെ ഗോൾഡ് കാർഡ് വിസകൾ ലഭിച്ചത്.

യൂസുഫ് ഹാജിക്ക് അബുദാബി താമസ കുടിയേറ്റ വകുപ്പിൽ നിന്നും, ഹംസ കോയക്ക് ദുബൈ താമസ -കുടിയേറ്റ വകുപ്പിൽ നിന്നുമാണ് വിസകൾ അനുവദിച്ചത്. ഇരുവരും മലപ്പുറം വേങ്ങര സ്വദേശികളാണ്
കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി രാജ്യത്തെ കടൽ ഭക്ഷ്യവിഭവ-വിപണിയിൽ സ്തുത്യർഹമായി പ്രവർത്തിച്ചുവരുന്ന മലയാളി സംരംഭകരാണ് വിസ ലഭിച്ച പാങ്ങാട്ട് യൂസുഫ് ഹാജിയും ഹംസ കോയയും.

ചെറുതുടക്കത്തിൽ നിന്ന് രാജ്യാന്തര തലത്തിലേക്ക് സംരംഭത്തെ വളർത്താൻ ഈ മലയാളികൾക്ക് സാധിച്ചു. യു എ ഇയിലെ എല്ലാം എമിറേറ്റുകളിലും സഊദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ തുടങ്ങി രാജ്യങ്ങളിൽ എല്ലാം ഇവരുടെ സംരംഭങ്ങൾ ഏറെ സജീവമാണ്. ഇവരുടെ നേതൃത്വത്തിൽ ഏതാണ്ട് 85ഓളം രാജ്യങ്ങളിൽ നിന്ന് മത്സ്യ ഉൽപന്നങ്ങൾ യു എ ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. യു എ ഇയിലെ വ്യാവസായിക-വാണിജ്യരംഗത്ത് വലിയ രീതിയിലുള്ള നിക്ഷേപമാണ് ദ ഡീപ് സീ ഫുഡിനുള്ളത്.

10 വർഷത്തെ ഗോൾഡ് കാർഡ് വിസ ലഭിച്ചതിൽ ഏറെ അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് യൂസുഫ് ഹാജിയും കല്ലൻ ഹംസ കോയയും പറഞ്ഞു. ഇതിന് യു എ ഇ ഭരണാധികാരികളോട് നന്ദി പറയുന്നുയെന്നും രണ്ടാം ഭവനമായ രാജ്യത്തിന് ഞങ്ങളുടെ ഭാഗത്തിൽ നിന്നുള്ള സംഭാവനകൾക്കുള്ള ആദരമായാണ് ഇതിനെ കാണുന്നതെന്ന് ഇരുവരും വ്യക്തമാക്കി. ദുബൈ എമിഗ്രഷൻ ഗോൾഡ് കാർഡ് വിസാ വകുപ്പ് ഇൻ ചാർജ് ഫസ്റ്റ് ലെഫ്റ്റന്റ് അലി അത്തിഖ്, ലെഫ്റ്റന്റ് അബൂബക്കർ തുടങ്ങിയവർ വിസ കൈമാറി.

Post a Comment

0Comments
Post a Comment (0)