മലപ്പുറം: പി.വി. അൻവർ എം.എൽ.എയെ വധിക്കാൻ ഗൂഢാലോചന നടന്നതായി പരാതി. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എസ്.പിക്കും പരാതി നൽകി.
പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരെന്ന വ്യാജേനയെത്തിയവർ കണ്ണൂരിലെ വൻ ക്രിമിനലുകളാണ്.
സ്ഥലത്ത് സംഘർഷമുണ്ടാക്കുമ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ താനവിടെയെത്തുമ്പോൾ വധിക്കാനായിരുന്നു പദ്ധതിയെന്നും നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് പദ്ധതി നടക്കാതെ പോയതെന്നും അൻവർ പറഞ്ഞു.
ഇതിനു പിന്നിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തടക്കമുള്ളവരുണ്ടെന്നും പരാതിയിൽ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും ജീവന് സംരക്ഷണം നൽകണമെന്നും അൻവർ മുഖ്യമന്ത്രിക്കയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം, സത്യവിരുദ്ധ പരാതിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു. പൂക്കോട്ടുംപാടത്ത് കണ്ണൂർ ജില്ലയിലെ ആർ.എസ്.എസ് പ്രവർത്തകർ തമ്പടിച്ച സംഭവത്തിൽ സമഗ്രന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.